കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജായ കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം (CET ) സ്ഥാപിതമായതിൻറെ എൺപത്തിഅഞ്ചാം വാർഷികം ജൂലൈ മൂന്നാം തീയതി വിപുലമായി ആഘോഷിക്കുകയുണ്ടായി. കോളേജ് പ്രിൻസിപ്പൽ, മുൻ പ്രിൻസിപ്പൽമാർ, പൂർവ വിദ്യാർത്ഥികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, മറ്റു ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിൽ സന്നിഹിതരായവരിൽ ഏറ്റവും മുതിര്‍ന്ന പൂർവ്വ വിദ്യാർത്ഥി 1963 ഇലക്ട്രിക്കൽ ബാച്ചിലെ ശ്രീ. രാമകൃഷ്ണ അയ്യർ കേക്ക് മുറിച്ചു കൊണ്ട് സ്ഥാപകദിന പരിപാടി ഉത്ഘാടനം ചെയ്യുകയുണ്ടായി.
ശേഷം നടന്ന യോഗത്തിൽ, പ്രൊഫ. കുര്യൻ ഐസക്ക് മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് “CET at 2039: Elevating Technical Education on par with International Standards” എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ പൂർവ്വ വിദ്യാർഥികളായ പ്രൊഫ. കുര്യൻ ഐസക്ക് (ഡീൻ , IIST-Retd), പദ്മശ്രീ ജി .ശങ്കർ, ചീഫ് എഞ്ചിനീയർ ശ്രീമതി ബീന എൽ (KPWD ), ശ്രീ .വി ശ്രീകുമാർ (ടാറ്റ ELXSI സെന്റർ ഹെഡ് ) തുടങ്ങിയവർ പങ്കെടുത്തു. CETAA ജന. സെക്രട്ടറി ഡോ.അഭിലാഷ് സൂര്യൻ മോഡറേറ്ററായിരുന്നു. നടാടെ ഏർപ്പെടുത്തിയ CET Innovation Award, ദേശീയ തലത്തിൽ നടത്തിയ e-Baja മത്സരത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ Team Heracles: CET ക്ക് ചടങ്ങിൽ വച്ച് സമ്മാനിച്ചു.
Click on Gallery for more pictures